സിപിഎം സ്ഥാനാര്‍ത്ഥികള്‍ നിയമനത്തട്ടിപ്പ് മുതല്‍ കൊലപാതകം വരെയുളള കേസുകളിലെ പ്രതികള്‍: ഉമ്മന്‍ചാണ്ടി

നിയമനത്തട്ടിപ്പ് മുതല്‍ കൊലപാതകം വരെയുളള കേസുകളിലെ പ്രതികളാണ് കേരളത്തിലെ സി പി എം സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരത്തിലുളള സ്ഥാനാര്‍ത്ഥികളെ ജനം തിരസ്‌കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്

തിരുവനന്തപുരം, ഉമ്മന്‍ചാണ്ടി, സിപിഐഎം Thiruvanathapuram, Oomman Chandy, CPIM
rahul balan| Last Modified ബുധന്‍, 11 മെയ് 2016 (18:15 IST)
നിയമനത്തട്ടിപ്പ് മുതല്‍ കൊലപാതകം വരെയുളള കേസുകളിലെ പ്രതികളാണ് കേരളത്തിലെ സി പി എം സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരത്തിലുളള സ്ഥാനാര്‍ത്ഥികളെ ജനം തിരസ്‌കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സി പി എമ്മിനെ കടന്നാക്രമിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. സര്‍വകലാശാലാ നിയമനത്തട്ടിപ്പു മുതല്‍
താലിബാന്‍ മോഡല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളാണ് സി പി എം സ്ഥാനാര്‍ത്ഥികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നു വ്യക്തമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സംസ്ഥാനത്തു മത്സരിക്കുന്ന മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 943 കേസുകളാണുള്ളത്. ഇതില്‍ 685 എണ്ണം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയാണ്. സി പി എമ്മിന്റെ 67 സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 617 കേസുകളാണുള്ളത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 152 കേസുകളുണ്ട്. കേരള നിയമസഭയെ കുറ്റവാളികളുടെയും തട്ടിപ്പുകാരുടെയും ഇരിപ്പിടമാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇവരെ ജനം തിരസ്‌കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :