വിഎസും പിണറായിയും ഒന്നിച്ചത് എതിരാളികളുടെ ഉറക്കം കെടുത്തുന്നു; വഴിമുട്ടിയ ബിജെപിക്ക് വഴികാട്ടിയായത് ഉമ്മൻചാണ്ടി, ഇത്തവണ 2006 ആവര്‍ത്തിക്കും- ആഞ്ഞടിച്ച് കോടിയേരി

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തി എല്‍ഡിഎഫ് കുറച്ചുകാണുന്നില്ല

തെരഞ്ഞെടുപ്പ് , കോടിയേരി ബാലകൃഷ്ണന്‍  , സിപിഎം , ഉമ്മൻചാണ്ടി , ബിജെപി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 12 മെയ് 2016 (14:35 IST)
ബിജെപിയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പരിഹസിച്ചും കുറ്റപ്പെടുത്തിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വഴിമുട്ടിയ ബിജെപിക്ക് വഴികാട്ടിയായത് ഉമ്മൻചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഒന്നിച്ചത് എതിരാളികളുടെ ഉറക്കം കെടുത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തി എല്‍ഡിഎഫ് കുറച്ചുകാണുന്നില്ല. വിഎസ് അച്യുതാനന്ദന്റെ സ്ഥാനം സംബന്ധിച്ച് സിപിഎമ്മിന് ഉത്കണ്ഠയില്ല. കേരളത്തില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിന്റെ വിജയസാധ്യത കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഉറങ്ങിക്കിടന്ന ബിജെപിക്കാര്‍ക്ക് ഊര്‍ജം കൊടുത്ത് മുഖ്യമന്ത്രി സ്വയം വെട്ടിലായിരിക്കുകയാണ്. ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന മുഖ്യമന്ത്രി അവര്‍ക്കെതിരെ ഇപ്പോള്‍ സംസാരിക്കുന്നത് ഹൈക്കമാന്‍ഡ് ഇടപെട്ടതുകൊണ്ട് മാത്രമാണ്. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന മുഖ്യമന്ത്രിയുടെ കുട്ടനാട് പ്രസ്താവന അനവസരത്തിലായിപ്പോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മനോരമ ന്യൂസിന്റെ നേരേചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :