നദീസംയോജനം കേരളത്തെ മരുഭൂമിയാക്കും: കൊടിക്കുന്നില്‍
ആലപ്പുഴ|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (09:30 IST)
PRO
PRO
കേരളത്തില്‍ നിന്നുള്ള അച്ചന്‍കോവില്‍, പമ്പാ എന്നീ നദികളെ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. ഇതുനടപ്പാക്കിയാല് കേരളം മരുഭൂമിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നദീസംയോജനം മധ്യതിരുവിതാംകൂറിലും കുട്ടനാട്ടിലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകും.പ്രദേശത്ത് കടുത്ത ജലക്ഷാമത്തിന് കാരണമാകും. നദീസംയോജനം എന്ന ആശയം കേരളത്തിന്റെ എതിര്‍പ്പിനേത്തുടര്‍ന്ന് ഉപേക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം പി മുന്നറിയിപ്പു നല്കി.
കേരളത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിനാശവുമുണ്ടാക്കുന്ന പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് നിയമനിര്‍മാണം നടത്തണം. ഇതിനായി മറ്റ് എം പിമാരുമായി ചേര്‍ന്ന് ശക്തമായ സമ്മര്‍ദ്ദം കേന്ദ്രത്തില്‍ നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.