ദേവികുളത്ത് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; രാഷ്ട്രീയ പാര്‍ട്ടിക്കളുടെ പിന്തുണ തേടില്ലെന്ന് ലിസി സണ്ണി

ദേവികുളത്ത് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; രാഷ്ട്രീയ പാര്‍ട്ടിക്കളുടെ പിന്തുണ തേടില്ലെന്ന് ലിസി സണ്ണി

ദേവീകുളം, ലിസി സണ്ണി, പീരുമേട് devikulsm, lissy sunny, pirumed
കൊച്ചി| rahul balan| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (08:15 IST)
നിയമ സഭാ തിരഞ്ഞെടുപ്പില്‍ ദേവീകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പെമ്പിള്ളൈ ഒരുമൈ തീരുമാനം. സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അത് സ്ത്രീ തൊഴിലാളി തന്നെയായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ തേടി പോകില്ല. പിന്തുണ സ്വീകരിക്കാതിരിക്കുകയുമില്ലെന്ന്
സംഘടന നേതാവ് ലിസി സണ്ണി പറഞ്ഞു.

അതേസമയം സ്വാധീന മേഘലയായ പീരുമേട്ടിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പൊമ്പിളൈ ഒരുമൈ ആലോചിക്കുന്നതായാണ് വിവരം. എന്നാല്‍ പീരുമേട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

മൂന്നാര്‍ സമരത്തിനിടെ തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൊമ്പിള്ളൈ ഒരുമൈയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ചതായി ലിസി സണ്ണി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :