‘പെമ്പിളൈ ഒരുമൈ’ അവസാനിച്ചു; സിപിഎമ്മിലേക്ക് ചേക്കേറാന്‍ ഗോമതിയുടെ കരുനീക്കം

തൊടുപുഴ| JOYS JOY| Last Modified തിങ്കള്‍, 11 ജനുവരി 2016 (09:11 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അവകാശത്തിനു വേണ്ടി രൂപം കൊണ്ട പെമ്പിളൈ ഒരുമയുടെ ‘ഒരുമ’ ഇനിയില്ല.
സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഒരു നേതാവ് ലിസി സണ്ണി തൊഴിലാളി സംഘടന രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ്, മറ്റൊരു നേതാവായ ഗോമതിയും കൂട്ടരും സി പി എമ്മിലേക്ക് ചേരാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വരുന്നത്.

പാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ച് ദേവികുളം എംഎല്‍എ എസ്
രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ എം എല്‍ എ എന്നിവരുമായി ഗോമതി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാര്‍ ടൗണില്‍ തേയില തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരം വിജയിപ്പിക്കാന്‍ ഗോമതി മുന്‍നിരയില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ലിസിയായിരുന്നു മറ്റൊരു നേതാവ്. ആദ്യഘട്ടത്തില്‍ ഒരുമയോടെ നിന്ന് സമരത്തെ നയിച്ചെങ്കിലും രണ്ടാംഘട്ട
സമരം ആരംഭിച്ചതോടെ പെമ്പിളൈ ഒരുമൈയുടെ ഒരുമയില്‍ വിള്ളല്‍ വീഴുകയായിരുന്നു.

ലിസിയുമായി ആലോചിക്കാതെ ഗോമതിയും കൂട്ടരും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും ഗോമതിയറിയാതെ ലിസി യൂണിയന്‍ രൂപവത്കരിക്കാന്‍ ശ്രമിച്ചതും അകല്‍ച്ച വര്‍ദ്ധിക്കുന്നതിന് കാരണമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :