ജയില്‍ ചട്ടങ്ങള്‍ക്ക് പുല്ലുവില; നിസാമിന്‌ ജയിലില്‍ സുഖവാസം, ജോലികളില്‍ നിന്ന് ഒഴിവാകാന്‍ പ്രതിയെ താമസിപ്പിച്ചിരിക്കുന്നത് മാനസിക രോഗമുള്ളവരുടെ ബ്ലോക്കില്‍, എന്തിനും ഏതിനും പരിചാരകന്‍ കൂടെ

നിസാം ജോലിയൊന്നും ചെയ്യാതെ സുഖിച്ച്‌ കഴിയുകയാണ്

   ചന്ദ്രബോസ് വധക്കേസ് , മുഹമ്മദ് നിസാം , കണ്ണൂര്‍ ജയില്‍ , നിസാം
കണ്ണൂര്‍| jibin| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (17:22 IST)
ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ ലംഘിച്ച്‌ ജയില്‍ സൂപ്രണ്ട് നിസാമിനായി മുന്തിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാനസിക രോഗമുളളവരെ താമസിപ്പിക്കുന്ന പത്താം ബ്ലോക്കില്‍ രാജകീയമായ ജീവിതമാണ് കൊലക്കേസ് പ്രതിക്ക് നല്‍കിയിരിക്കുന്നത്.

യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത നിസാമിനെ മാനസിക രോഗമുളളവരെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കില്‍ താമസിപ്പിച്ചിരിക്കുന്നത് ജയിലില്‍ തടവുകാര്‍ക്ക് നല്‍കുന്ന ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നതിനായിട്ടാണ്. കൂടാതെ ഒരു സഹായിയേയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാനസിക രോഗമുള്ളവരെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കില്‍ പാര്‍പ്പിച്ചവരെ ജോലികള്‍ ഒന്നും ചെയ്‌ക്കാറില്ല. ഇത് മുതലെടുത്താണ് നിസാമിന്റെ സെല്‍ ഈ ബ്ലോക്കിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി 22 നാണ്‌ നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്‌. 73-മത് ബ്ലോക്കിലെ 16-മത് നമ്പര്‍ തടവുകാരനായ നിസാമിനെ ജയിലിലെത്തിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ മാനസികരോഗമുള്ളവരെയും അച്ചടക്കം ലംഘിക്കുന്നവരെയും പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കിലെ 11മത് നമ്പര്‍ മുറിയിലേക്ക് മാറ്റുകയായിരുന്നു.

നിലവില്‍ 12 ജീവപര്യന്തം തടവുകാരാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്‌. ഇവരൊക്കെ നിശ്‌ചയിക്കപ്പെട്ട ജോലികള്‍ ചെയ്യുമ്പോഴാണ്‌ കൊലയാളിയായ നിസാം ജോലിയൊന്നും ചെയ്യാതെ സുഖിച്ച്‌ കഴിയുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :