സി ഡി ഡീലേഴ്‌സിന്‌ നല്‍കിയ ചെക്ക്‌ മടങ്ങി; സംവിധായകന്‍ ചേരന്‌ എതിരെ അറസ്‌റ്റ് വാറണ്ട്‌

സി ഡി ഡീലേഴ്‌സിന്‌ നല്‍കിയ ചെക്ക്‌ മടങ്ങി; സംവിധായകന്‍ ചേരന്‌ എതിരെ അറസ്‌റ്റ് വാറണ്ട്‌

സി ഡി ഡീലേഴ്‌സ്, ചേരന്‍, കോടതി വാറണ്ട്‌ CD Dealers, Cheran, Court
ചെന്നൈ| rahul balan| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (08:11 IST)
തമിഴ്‌ നടനും സംവിധായകനുമായ ചേരനെതിരെ അറസ്‌റ്റ് വാറണ്ട്‌. സി ഡി ഡീലേഴ്‌സിന്‌ നല്‍കിയ ചെക്ക്‌ മടങ്ങിയതിനെത്തുടര്‍ന്നാണ് രാമനാഥപുരം ജില്ലാ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. ചേരന്‍ സംവിധാനം ചെയ്‌ത ചിത്രം 'ജെകെ എന്നും നന്‍പനില്‍ വാഴ്‌കൈ' ചാനല്‍ ടു ഹോം എന്ന സംവിധാനത്തിലൂടെയും റിലീസ്‌ ചെയ്‌തിരുന്നു.

ചിത്രത്തിന്റെ ഒറിജിനല്‍ സി ഡി 50 രൂപയ്‌ക്ക് ലഭ്യമാക്കിയിരുന്നു. സി ഡിയുടെ വിതരണത്തിനായി മറ്റ് പ്രദേശിക ഡീലര്‍മാരെയും നിയമിച്ചു. ഡീലര്‍ഷിപ്പിന്റെ കമ്മീഷനായി ഏജന്റുമാര്‍ക്ക്‌ നല്‍കിയ ചെക്കില്‍ ക്രമക്കേട്‌ ഉണ്ടെന്നാരോപിച്ച്‌ രാമനാഥപുരം സ്വദേശിയായ പളനിയപ്പന്‍ രാമനാഥപുരം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്‌ അയച്ചിരുന്നുവെങ്കിലും ചേരന്‍ ഹാജരായില്ല. തുടര്‍ന്നാണ്‌ അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിപ്പിച്ചത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :