ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

ജഡ്ജിയമ്മാവന്‍ ഇന്നും കൈവിടുമോ?

കൊച്ചി| AISWARYA| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (08:14 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാൻഡിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിൽ എത്തുന്നത്. നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്ക് എതിരെയുള്ളത് അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

നടിയുടെ കേസില്‍ രണ്ടുതവണ ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ തനിക്ക് ജാമ്യം നിഷേധിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.

അതേസമയം ആലുവ പൊലീസ് ക്ലബിൽ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിർഷായെ ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. നാദിർഷായുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചിരുന്നു. പിന്നീട് നാദിർഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യംചെയ്യലിനു താന്‍ തയാറാണെന്ന് നാദിര്‍ഷ അറിയിച്ചു. എന്നാൽ, വിശദമായ നിയമോപദേശം തേടിയ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :