ദിലീപും മഞ്ജു വാര്യരും ഒരേ ദിവസം വരും; പിന്നെ പോരാടും!

Dileep, Manju, Udhaharanam Sujatha, Ramaleela, Arun Gopy, ദിലീപ്, മഞ്ജു, ഉദാഹരണം സുജാത, രാമലീല, അരുണ്‍ ഗോപി
BIJU| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (20:09 IST)
ദിലീപിന് ജാമ്യം ലഭിക്കുമോ എന്ന ചോദ്യത്തിനുമുന്നിലാണ് ഇപ്പോള്‍ മലയാളികള്‍ തങ്ങളുടെ സമയത്തിന്‍റെ പകുതിയും ചെലവാക്കുന്നത്. ദിലീപ് അനുകൂലികളും എതിര്‍വാദമുയര്‍ത്തുന്നവരും ചാനല്‍ റൂമുകളില്‍ പരസ്പരം പൊരുതുന്നതും ഇതേവിഷയത്തിലാണ്.

ദിലീപ് ചിത്രമായ ‘രാമലീല’ സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. കൌതുകകരമായ ഒരു കാര്യം കൂടി ആ ദിനം സംഭവിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ചിത്രമായ ‘ഉദാഹരണം സുജാത’ 28ന് റിലീസ് നിശ്ചയിച്ചുകഴിഞ്ഞു. ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്ത സിനിമ തികച്ചും ഒരു കുടുംബചിത്രമാണ്.

വിധവയായ ഒരു സാധാരണക്കാരി തന്‍റെ മകളെ നല്ല നിലയിലെത്തിക്കാനായി നടത്തുന്ന ജീവിതസമരങ്ങളാണ് ഉദാഹരണം സുജാതയുടെ പ്രമേയം. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മഞ്ജു വാര്യര്‍ക്ക് കന്‍‌മദത്തിന് ശേഷം തകര്‍ത്ത് അഭിനയിക്കാന്‍ ലഭിക്കുന്ന വലിയ അവസരമാണ്.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘രാമലീല’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

ദിലീപും മഞ്ജുവും തിയേറ്ററുകളില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :