BIJU|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (17:07 IST)
അന്‍വര്‍ റഷീദും മമ്മൂട്ടിയും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ജോഡിയാണ്. ഇരുവരും ചേര്‍ന്നാല്‍ ഒരു മെഗാഹിറ്റ് ഉറപ്പ്. ഇതാ, വീണ്ടും ഈ ടീം ഒരുമിക്കുകയാണ്.
പക്ഷേ ഒരേയൊരു വ്യത്യാസം മാത്രം. അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിന്‍റെ സംവിധായകന്‍ ആയിരിക്കില്ല, നിര്‍മ്മാതാവ് ആയിരിക്കും. അന്‍വര്‍ നിര്‍മ്മിച്ച് മമ്മൂട്ടി നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാന്‍.
ഖാലിദിനെ അറിയില്ലേ? ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന സൂപ്പര്‍ഹിറ്റിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളായ രാജമാണിക്യവും അണ്ണന്‍തമ്പിയുമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.