തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (20:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികരിക്കുകയുള്ളുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുമ്പോഴാണ് ഡിജിപി തന്റെ നിലപാട് വ്യക്തമാക്കിയത്.
അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണ സംഘത്തിനെതിരെ കൂടുതല്‍ പേര്‍ തിരിയുകയും ചെയ്‌തു. ഇതോടെയാണ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികരിക്കുകയുള്ളുവെന്ന് ബെഹ്‌റ പറഞ്ഞത്.