തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ പ്രതിയ്ക്ക് പാര്‍ട്ടി ബന്ധമെന്ന് ആരോപണം

Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (12:37 IST)
തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തിയ സംഭവത്തിലെ പ്രതി അജിൻ റജി മാത്യു ഡിവൈ‌എഫ്‌ഐ പ്രവർത്തകനാണെന്നും ഇയാൾക്ക് പാർട്ടിയുമായി നല്ല ബന്ധമുണ്ടെന്നും സോഷ്യൽ മീഡിയകളിൽ ആരോപണം.
‘തിരുവല്ലയിൽ അൽപ്പം മുമ്പ് പെൺകുട്ടിയെ പച്ചയ്ക്ക് തീ കൊളുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അജിൻ രണ്ട് ദിവസം മുമ്പ് പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥി വീണാ ജോർജ്ജിനുവേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോൾ എടുത്ത ചിത്രം ” എന്ന കുറിപ്പോടെയാണ് ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല.

രാവിലെ 9 മണിയോടെയാണ് കുമ്പനാട് സ്വദേശി അജിൻ റജി മാത്യു തിരുവല്ലയിൽ നടുറോഡിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശി കവിത വിജയകുമാർ (18) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയ നൈരാശ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും ഇരുവരും +2 വിന് ഒന്നിച്ച് പഠിക്കുന്ന സമയം മുതൽ അജിൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നും പൊലീസ് പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :