ജിബിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പൂർവ്വ വൈരാഗ്യം; ഗ്രില്ലിൽ കെട്ടിയിട്ട് രണ്ട് മണിക്കുറോളം ക്രൂരമായി മർദ്ദിച്ചു, മൃതദേഹത്തിന് സമീപം സ്കൂട്ടർ മറിച്ചിട്ടത് അപകട മരണമെന്ന് വരുത്തിത്തീർക്കാൻ

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (14:41 IST)
കൊച്ചി: കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവവാവിന്റേത് അസൂത്രിത കൊലപതകമെന്ന് പൊലീസ്. പ്രതി അസീസിന് ജിബിനോടുണ്ടായിരുന്ന പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. ജിബിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി കൂട്ടം ചെർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

അസീസിന്റെ വീട്ടിലെ ഗ്രില്ലിൽ കെട്ടിയിട്ട് രണ്ട് മണിക്കുറോളം നേരം ജിബിനെ ക്രൂരമായി മർദ്ദിച്ചു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു ആന്തരിക രക്തസ്രാവമാണ് മരിണകാരണം. ജിബിൻ മരണപ്പെട്ടു എന്ന് ഉറപ്പായതോടെ അപകടമരണം എന്ന് തോന്നിക്കുന്നതിനായി മൃതദേഹം റോഡിൽ കൊണ്ടുപോയ ശേഷം സ്കൂട്ടർ സമീപത്ത് മറിച്ചിടുകയായിരുന്നു.

സംഭവത്തിൽ ഏഴു പെരെപൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസീസാണ് കേസിൽ പ്രധാന പ്രതി, മറ്റു പ്രതികളെല്ലാം അസീസിന്റെ ബന്ധുക്കളും അയൽ‌വാസികളുമാണ്. ശനിയാഴ്ച പുലർച്ചയോടെയാണ് ജിബിൻ ടി വർഗീസിനെ കൊച്ചിയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക
പരിശോധനയിൽ തന്നെ സംഭവം കൊലപാതകമണെന്ന് പൊലീസ് വ്യക്തമായിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :