ഭർത്താവ് വീട്ടിലില്ലെന്ന് ആദ്യം ഉറപ്പുവരുത്തി, അഥിതികളായി എത്തിയ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (12:48 IST)
ഹൈദരാബാദ്: ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവും ഇയളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തെലങ്കാനയിലെ പഹദിശരീഫില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയം നോക്കിയാണ് മൂവരും വീട്ടിലെത്തിയത്. ബന്ധുക്കൾ വീട്ടിൽ വന്നതോടെ യുവതി സ്വീകരിച്ചിരുത്തി. എന്നാൽ പ്രതികൾ മൂന്ന് പേരും ചേർന്ന് 35കാരിയായ യുവതിയെ കീഴ്പ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

നാല് കുട്ടികളുടെ മാതാവാണ് പീഡനത്തിനിരയായ യുവതി. ഭർത്താവ് വീട്ടിലെത്തിയതോടെ യുവതി സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞു. ഇതോടെ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതികളെ
പൊലീസ് പിടികൂടിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :