തട്ടിപ്പ് പണം ശാലുവിന്റെ കൈയില്‍; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനയുന്നുവെന്ന് സരിത
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
തട്ടിപ്പ് പണം ശാലുവിന്റെ കൈയിലാണെന്ന് സരിത. തന്റെ പേര് ചേര്‍ത്ത് ചില മാധ്യമങ്ങള്‍ മെനയുന്ന വാര്‍ത്തകള്‍ കെട്ടി ചമച്ചതാണെന്നും ജയില്‍ സൂപ്രണ്ടിന് സരിത നായര്‍ എഴുതി നല്കിയ പരാതിയില്‍ പറയുന്നു. തന്റെയും പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പേര് ചേര്‍ത്ത് കഥകള്‍ മെനയുന്നുവെന്ന് സരിത പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസിനെ കുടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ഭീഷണിയുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു രാധാകൃഷ്ണനും ശാലുമേനോനുമെതിരെ വധഭീഷണി മുഴക്കിയെന്ന പേരില്‍ കേസെടുത്തിരിക്കുന്നത്. ഭരണത്തിലിരിക്കുന്നവരെ കുടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും വധഭീഷണിയുണ്ട്. അവര്‍ പലവിധത്തില്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
കോടതികളില്‍ നിന്നും അന്വേഷണം പൂര്‍ത്തിയായെങ്കില്‍ ജാമ്യം നല്‍കണം. ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പെടുത്തിയ തനിക്ക് 63 വയസുള്ള അമ്മയും രണ്ട് മക്കളും മാത്രമാണുള്ളത്. തന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാര്‍ത്ത നല്കിയ പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നും സരിത ആവശ്യപ്പെടുന്നു.
തന്നെ കോടതികളില്‍ നിന്നുംകോടതികളിലേക്ക് കൊണ്ടുപോയി ഒരു പ്രദര്‍ശന വസ്തുവാക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിച്ച് തന്നെ പ്രദര്‍ശന വസ്തുവാക്കുന്നത് ഒഴിവാക്കണമെന്നും പരാതിയില്‍ സരിത പറയുന്നു.