സോളാര്‍ തട്ടിപ്പ്‌: സരിത എസ്‌ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ| WEBDUNIA| Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (13:35 IST)
PRO
സോളാര്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി സരിത എസ്‌.നായരുടെ കോടതി തള്ളി. അമ്പലപ്പുഴ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ ഡി ഉദയകുമാറാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. ഇതോടെ ജൂണ്‍ 26 വരെ സരിത ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ തുടരും.

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്‌ സരിതയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന്‌ പ്രതിഭാഗം വാദിച്ചു. എന്നാല്‍ സരിതയ്ക്കെതിരേ മിക്ക ജില്ലകളിലും കേസുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതേതുടര്‍ന്ന്‌ കോടതി ജാമ്യാപേക്ഷ നിരസിച്ചു.

ചെങ്ങന്നൂരില്‍ നടത്തിയ തട്ടിപ്പ് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് നിരസിച്ചത്. മുന്‍പ് പെരുമ്പാവൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :