തട്ടിക്കൊണ്ടു പോകല്‍: പെണ്‍കുട്ടികളുടെ നുണക്കഥ പൊലീസ് പൊളിച്ചു

വണ്ടിപ്പെരിയാര്‍| WEBDUNIA|
PRO
PRO
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി തമിഴ്നാട്ടിലെ മധുരയില്‍ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. പരീക്ഷയില്‍ നിന്ന് ഒഴിവാകാന്‍ പെണ്‍കുട്ടികള്‍ മെനഞ്ഞ ഒരു നുണക്കഥയാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ തനിയെ മധുരയില്‍ പോയതാണെന്നും ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും ചോദ്യം ചെയ്യലിലൂടെ പൊലീസിന് വ്യക്തമായി.

കഴിഞ്ഞ പരീക്ഷയില്‍ കണക്കിന് മാര്‍ക്ക്‌ കുറഞ്ഞതിനെ തുടര്‍ന്ന്‌ ഒരു കുട്ടിയുടെ പിതാവ്‌ വഴക്ക്‌ പറയുകയും അടിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇത്തവണ പരീക്ഷയെഴുതേണ്ടന്നു തീരുമാനിച്ച കുട്ടികള്‍ വണ്ടിപ്പെരിയാറ്റില്‍ നിന്നു ബസില്‍ കയറി കുമളിയില്‍ എത്തി. പിന്നീട്‌ മധുര ബസില്‍ കയറി പോവുകയായിരുന്നു.

പുലര്‍ച്ചെ മധുര ആറപ്പാളയം ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. ഇവിടെ ജനക്കൂട്ടത്തെ കണ്ടതോടെ ഭയന്ന കുട്ടികള്‍ സമീത്തെ ടെലിഫോണ്‍ ബോക്സില്‍ നിന്നു വീട്ടിലേക്കു വിളിച്ചു തട്ടിക്കൊണ്ടുപോയതായി അറിയിക്കുകയായിരുന്നു.

തുടര്‍ന്നു മാതാപിതാക്കള്‍ മധുരയില്‍ എത്തി ഇവരെ കൂട്ടിക്കൊണ്ട്‌ വന്നു. ഇതു മറച്ചുവയ്ക്കാന്‍ വേണ്ടിയാണ്‌ കഥ മെനഞ്ഞതെന്ന്‌ കുട്ടികള്‍ പൊലീസിനോടു സമ്മതിച്ചതായി എസ്‌ഐ വി കെ മുരളീധരന്‍ പറഞ്ഞു.

അടുത്ത പേജില്‍‍: അവരുടെ നുണക്കഥ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :