ട്രെയിനില്‍ മലയാളി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടിടി‌ഇ പിടിയില്‍

കണ്ണൂര്‍| WEBDUNIA|
PRO
ട്രെയിന്‍ യാത്രയ്‌ക്കിടെ മലയാളി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറസ്‌റ്റില്‍. കൊങ്കണ്‍ റെയില്‍വേ ടിടിഇ. വടകര എടച്ചേരി സ്വദേശി ആര്‍ രാജന്‍ (46) ആണ്‌ അറസ്‌റ്റിലായത്‌. ഡല്‍ഹി -തിരുവനന്തപുരം മംഗള സൂപ്പര്‍ ഫാസ്‌റ്റില്‍ റിസര്‍വേഷന്‍ കോച്ചിലാണ്‌ സംഭവം.

മഹാരാഷ്‌ട്രയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്‌ കോട്ടയം സ്വദേശിയായ യുവതി. മറ്റു മൂന്നു സഹപ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടിലേക്കു വരികയായിരുന്നു ഇവര്‍. ബര്‍ത്തില്‍ ഉറക്കത്തിനിടെ ടിടി‌ഇ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

യുവതി ബഹളംവച്ചതിനെ തുടര്‍ന്നു സഹയാത്രികര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനു നല്‍കിയ പരാതി കണ്ണൂര്‍ റയില്‍വേ പൊലീസ് കാസര്‍കോഡ് റെയില്‍വേ പൊലീസിനു കൈമാറുകയും രാജനെ ഉച്ചയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :