ടി വി സീരിയലുകള്‍ പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നു

കൊട്ടാരക്കര: | WEBDUNIA| Last Modified ഞായര്‍, 3 മാര്‍ച്ച് 2013 (18:12 IST)
PRO
PRO
ടി വി സീരിയലുകളാണ് ജീവിതമെന്ന് ധരിക്കുന്നതാണ് പല കുഴപ്പങ്ങള്‍ക്കും കാരണമെന്ന് ഐഷാപോറ്റി എംഎല്‍എ. സമൂഹത്തിന്‌ പറ്റിയ ഒരു സന്ദേശം പോലും നല്‍കാന്‍ സീരിയലുകള്‍ക്ക്‌ കഴിയുന്നില്ല. ഇതുകാരണം അമ്മമാര്‍ക്ക്‌ കുട്ടികളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കൊട്ടാരക്കരയില്‍ റൂറല്‍ പോലീസ്‌ സംഘടിപ്പിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച്‌ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുന്ന ടിവി സീരിയലുകള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മുടെ ശ്രദ്ധ കുടുംബത്തിലേക്ക്‌ അടിയന്തിരമായി തിരിച്ചുവരണം. കുട്ടികളെ നല്ല കൂട്ടുകാരായി കണ്ട്‌ നല്ല കുടുംബാന്തരീക്ഷം ഉണ്ടായാല്‍ പല അതിക്രമങ്ങളെയും അതിജീവിക്കാന്‍ കഴിയും.

വധശിക്ഷ കൊണ്ടോ, നിയമം കൊണ്ടോ മാത്രം ഇത്തരം ദുഷ്പ്രവണതകളെ തകര്‍ക്കാന്‍ കഴിയില്ല. മാനസിക മാറ്റത്തിന്‌ സമൂഹം തയാറാകണം. പഞ്ചായത്ത്‌ തലത്തിലും പുരുഷന്മാരേയും കൂട്ടി യോജിപ്പിച്ച്‌ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :