കൊട്ടാരക്കര പീഡനം: കാമുകന്‍ പിടിയില്‍

കൊട്ടാരക്കര| WEBDUNIA| Last Modified തിങ്കള്‍, 11 ഫെബ്രുവരി 2013 (10:07 IST)
PRO
PRO
കൊട്ടാരക്കരയില്‍ തമിഴ്‌നാട്‌ സ്വദേശിയായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം വഴിയിലുപേക്ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ പിടിയില്‍. ശനിയാഴ്ച രാത്രിയാണ് കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റേഷനു സമീപമായിരുന്നു പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും നല്‍കിയ വിവരത്തെത്തുടര്‍ന്നു പോലീസ്‌ പെണ്‍കുട്ടിയെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു പീഡനവിവരം പുറത്തായത്‌. പീഡനക്കേസ്‌ തമിഴ്‌നാടു പൊലീസിനു കൈമാറുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന.

തൂത്തുക്കുടി സ്വദേശിനിയാണ്‌ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കാമുകനായ രാജേഷ്‌ കാറില്‍ കേരളത്തിലേക്ക്‌ കൊണ്ടുവന്നു. ഒപ്പം രണ്ട്‌ സുഹൃത്തുക്കളുമുണ്ടായിരുന്നു. രാജേഷും സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചുവെന്നും തനിക്ക്‌ ബലമായി ഉറക്കഗുളിക നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു. ഇതിനുശേഷം രാജേഷ്‌ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു എന്നും പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാജേഷിനെ അറസ്റ്റുചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :