ടി എം ജേക്കബിന്റെ ഭാര്യയും പത്രിക സമര്‍പ്പിച്ചു!

പിറവം| WEBDUNIA|
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ ടി എം ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ് സമര്‍പ്പിച്ചു. യു ഡി എഫ്‌ സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ഥിയായാണ്‌ ഡെയ്സി ജേക്കബ്‌ പത്രിക സമര്‍പ്പിച്ചത്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണിനെല്ലൂരിനോട് ഡമ്മി സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കാന്‍ യു ഡി എഫ് നിര്‍ദ്ദേശിച്ചെങ്കിലും പത്രിക നല്‍കാന്‍ ഡെയ്സി ജേക്കബിനോട് ജോണിനെല്ലൂര്‍ ആവശ്യപ്പെടുകയായിരുന്നു.

പിറവത്ത്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ബുധനാഴ്ച അവസാനിക്കുകയാണ്. ഏതെങ്കിലും കാരണവശാല്‍ മുന്നണി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയാല്‍ പകരം മത്സരിക്കുന്നതിനായാണ്‌ ഡമ്മി സ്ഥാനാര്‍ഥി പത്രിക നല്‍കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :