പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം: എല്‍ ഡി എഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പ്‌ നേരത്തെയാക്കണമെന്ന്‌ തിങ്കളാഴ്ച ചേര്‍ന്ന എല്‍ ഡി എഫ് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി. പരാജയ ഭയം കൊണ്ടാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നീട്ടികൊണ്ടു പോകുന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രക്ഷോഭം നടത്താനും യോഗത്തില്‍ തീരുമാനമായി. കൊച്ചി മെട്രോ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കണം. ഡി എം ആര്‍ സിയെ ഒഴിവാക്കി പദ്ധതിയില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നത്‌ അഴിമതിക്കു വേണ്ടിയാണെന്ന്‌ യോഗം ആരോപിച്ചു.

പാമൊലിന്‍ കേസിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെതിരായി സി കെ ചന്ദ്രപ്പന്‍ നടത്തിയ പ്രസ്‌താവന യോഗം ചര്‍ച്ച ചെയ്‌തില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :