ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 25 ജനുവരി 2012 (15:34 IST)
പിറവം ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറേഷി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പിറവം ഉപതെരഞ്ഞെടുപ്പ് നടത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. പിറവം ഉപതെരഞ്ഞടുപ്പ് നടത്താന്‍ ആവശ്യത്തിന് സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഏപ്രില്‍ മുപ്പതിനകം പിറവം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഏപ്രില്‍ 30 വരെ നിയമാനുസൃതമായി സമയമുണ്ടെന്നാണ് കമ്മിഷന്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പ് നടത്താന്‍ ഏപ്രില്‍ 30 വരെ കാലാവധി ഉള്ളതിനാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.