ടി എം ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തീരപഥം ജലസേചനപദ്ധതിയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്‌ മുന്‍ജലസേചന വകുപ്പ്‌ മന്ത്രി ടി എം ജേക്കബിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

2005-ല്‍ ടി എം ജേക്കബ് ജലസേചനമന്ത്രിയായിരിക്കെ തിരുവനന്തപുരം ജില്ലയിലാണ് തീരപഥം കുടിവെള്ള പദ്ധതി ആരംഭിച്ചത്. മെഡിക്കല്‍ കോളജ്‌, പട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി 10.15 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ കുടിവെള്ളമെത്തിക്കുന്നതിനായി ഗുണവിലനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച് സര്‍ക്കാരിന് എട്ടുകോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ്‌ കേസ്. പി കെ രാജുവാണ്‌ ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

തീരപഥം ജലസേചനപദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. പദ്ധതിയ്ക്കായി വാങ്ങിയ പൈപ്പുകള്‍ അമ്പത്തിയെട്ടോളം തവണ പൊട്ടിപ്പോയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലൂടെ വ്യക്തമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :