പാമോലിന്‍: പ്രതിയായാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

WEBDUNIA|
PRO
പാമോലിന്‍ കേസില്‍ പ്രതിയായാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമോലി കേസില്‍ നടക്കുന്ന തുടരന്വേഷണത്തിനു ശേഷം പ്രതിയായാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അന്വേഷണ നടപടികളെ രാഷ്‌ട്രീയമായി കാണില്ല പകരം നിയമപരമായി നേരിടും. അന്വേഷണ നടപടികളുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. പ്രതിയായാല്‍ തുടര്‍ നടപടി സ്വീകരിക്കും. അങ്ങനെ വന്നാല്‍ എന്തു ചെയ്യണമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :