മുരിങ്ങൂര്‍ ധ്യാനകേന്ദ്രം: അന്വേഷണം നടത്തേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി|
WEBDUNIA|
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടെന്ന് സുപ്രീംകോടതിയും. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തള്ളി.
ധ്യാനകേന്ദ്രത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആലപ്പുഴ സ്വദേശി വേണുഗോപാലന്‍ നായരാണ് കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നടത്തേണ്ടെന്നും നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു.
ധ്യാനകേന്ദ്രത്തില്‍ പീഡനവും ചൂഷണവും നടക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളര്‍കോട് ഗോപാലന്‍നായര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലായിരുന്നു വിധി. നേരത്തെ ധ്യാനകേന്ദ്രത്തിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്ന തെറ്റായ വിവരം നല്‍കി ഹൈക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.