ചെറിയ പെരുന്നാള്‍ ശനിയാഴ്ച

ചെറിയ പെരുന്നാള്‍, റംസാന്, മാ‍സപ്പിറവി
കോഴിക്കോട്| Last Modified വ്യാഴം, 16 ജൂലൈ 2015 (20:55 IST)
ചെറിയപെരുന്നാള്‍ ശനിയാഴ്ച. വ്യാഴാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ ചെറിയപെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

പാളയം ഇമാം വി പി സുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയീദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസലിയാര്‍ തങ്ങള്‍ എന്നിവരും ചെറിയപെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :