ജയലളിത പാകിസ്ഥാനിലും താരമായി

ചെന്നൈ| VISHNU N L| Last Modified ശനി, 20 ജൂണ്‍ 2015 (15:36 IST)
റംസാന്‍ മാസത്തില്‍ മോസ്‌ക്കുകള്‍ക്ക്‌ അരി സൗജന്യമായി നല്‍കാനുള്ള തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ പദ്ധതി പാകിസ്ഥാനിലും വാര്‍ത്തയായി. ജയലളിതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പാക്ന്‍ സര്‍ക്കാരും ഇതേ മാതൃക പിന്തുടരണമെന്നാണ് പാക് മാധ്യമം പറയുന്നത്.

പദ്ധതിക്ക്‌ പാകിസ്‌താനില്‍ പ്രചാരം നല്‍കിയിരിക്കുന്നത്‌ ന്യൂസ്‌ ചാനലായ സാമാ ടിവിയാണ്‌. അവരുടെ ന്യൂസ്‌ ഷോയില്‍ എഐഎഡിഎംകെ സര്‍ക്കാരിനെ പുകഴ്‌ത്തിയ ചാനല്‍ പാകിസ്‌താന്‍ സര്‍ക്കാരിനോട്‌ ഈ രീതിഅനുവര്‍ത്തിക്കാനും ആവശ്യപ്പെട്ടു.

വ്രതത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ 3,000 മോസ്‌ക്കുകള്‍ക്ക്‌ 4,500 ടണ്‍ അരി നല്‍കാനുള്ള എഐഎഡിഎംകെ സര്‍ക്കാരിന്റെ പദ്ധതി 2003 ലാണ്‌ വിഭാവന ചെയ്‌തത്‌. നോമ്പ്‌ തുറയ്‌ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് അരി നല്‍കുന്നത്. പാകിസ്ഥനില്‍ പദ്ധതി വാര്‍ത്തയായ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എഐഎഡിഎംകെയുടെ മുഖപത്രമായ ഡോ: നമദു എംജിആര്‍ ആണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :