ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍: 44 കോടിയുടെ ക്രമക്കേടെന്ന് സിഎജി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലില്‍ 44 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് സിഎജിയുടെ റിപ്പോര്‍ട്ട്. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലിലൂടെ 44.58 കോടി രൂപ വൗച്ചറുകളില്ലാതെ ചെലവഴിച്ചുയെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട്.
സിഎജി 2012ലെ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രമക്കേടിന്റെ വിവരങ്ങള്‍ ഉള്ളത്. സിഎജിയുടെ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെച്ചു. കോടികളുടെ നഷ്ടമാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലിലൂടെ സര്‍ക്കാരിനുണ്ടായിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിന് വകയിരുത്തിയിരുന്ന 10 കോടി രൂപ മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും ഗ്രാന്റ് നിക്ഷേപിച്ചത് സ്വകാര്യ ബാങ്കിലാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെസ്റ്റിവെല്‍ നടത്തിപ്പില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളോ മാര്‍ഗരേഖകളോ പാലിച്ചിട്ടില്ല. നടത്തിപ്പില്‍ പല ക്രമക്കേടുകളും അപകാതകളും സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.