കൊടി സുനിയെയും കിര്‍മാണിയെയും കൊണ്ട് ജയില്‍ അധികൃതര്‍ പൊറുതിമുട്ടി!

കോഴിക്കോട്: | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കൊണ്ട് ജയില്‍ അധികൃതര്‍ പൊറുതിമുട്ടി. ഇവര്‍ ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോഴിക്കോട് ജയില്‍ സൂപ്രണ്ട്.

പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സൂപ്രണ്ട് കോടതിയെ അറിയിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് ജില്ലാജയിലില്‍ കഴിയുന്ന കൊടിസുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, സിജിത്ത്, രജിത്ത് എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുള്ളത്.

ജയിലില്‍ ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും സൂപ്രണ്ട് മാറാട് പ്രത്യേക കോടതിയെ അറിയിച്ചു. ഇവര്‍ ജയില്‍ സുരക്ഷക്ക് ഭീഷണിയാണ്. കഴിഞ്ഞ ദിവസം ഇവര്‍ ജയിലില്‍ അക്രമങ്ങള്‍ നടത്തിയെന്നും തടയാന്‍ ചെന്ന പോലീസുകാരെ മര്‍ദ്ദിച്ചുവെന്നുമാണ് സൂപ്രണ്ട് മാറാട് പ്രത്യേക കോടതിയില്‍ ധരിപ്പിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :