ടി പി വധം: കൊടി സുനിയെ തിരിച്ചറിയാന്‍ സാക്ഷിക്ക് കഴിഞ്ഞില്ല

കോഴിക്കോട്| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷിവിസ്താരം തുടരുന്നു. തിങ്കളാഴ്ചയാണ് സാക്ഷി വിസ്താരം തുടങ്ങിയത്. കേസിലെ മൂന്നാം പ്രതിയായ കൊടി സുനിയെ തിരിച്ചറിയാന്‍ വിചാരണ വേളയില്‍ സാക്ഷിക്ക് കഴിഞ്ഞില്ല. അഞ്ചാം സാക്ഷി ടി പി രമേശനാണ് കൊടി സുനിയെ തിരിച്ചറിയാന്‍ കഴിയാതായത്.

അതേസമയം, ടി പിയെ വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ടെന്നും ഇവരില്‍ രണ്ടുപേരെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും രമേശന്‍ മൊഴി നല്‍കി. ഇത് കിര്‍മാണി മനോജും, അണ്ണന്‍ സജിത്തുമാണ്. ഇന്നോവ കാറിലെത്തി വെട്ടിയ ആറംഗ സംഘത്തെ കണ്ടെന്നും ടി പി രമേശന്‍ കോടതിയെ അറിയിച്ചു.

ഇന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ കൊടി സുനി മാറിയതാകാമെന്നും രമേശന്‍ കോടതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കൊലയാളി സംഘം സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. നാലാം സാക്ഷിയായ ടി പി മനീഷ് കുമാറിനെയും ചൊവ്വാഴ്ച വിസ്തരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :