കേന്ദ്രത്തിന് വീണ്ടും എന്‍ഡോസള്‍ഫാന്‍ പ്രേമം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് എന്‍ഡോഫള്‍ഫാന്‍ നിരോധനം അനാവശ്യമാണെന്ന് കാണിച്ച് കേന്ദ്ര കൃഷിമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ ദുരിതം വിതച്ചത് ഈ കീടനാശിനി അല്ലെന്നും മന്ത്രാലയം പറയുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി വൈ എഫ്‌ ഐ നല്‍കിയ ഹര്‍ജിയിലാണ്‌ കൃഷിമന്ത്രാലയം സത്യവാങ്മൂലം ഹാജരാക്കിയത്‌.

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതിയെന്നും അടിയന്തിരമായി നിരോധിക്കേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാടുള്ളൂ. മറ്റ്‌ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്‌ ശാസ്ത്രീയമായ പഠനത്തിലൂടെയല്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളതെന്നും കൃഷിമന്ത്രാലയം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :