കെ എം മാണി അടക്കമുള്ളവര്‍ രാജിവെക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം|
WEBDUNIA|
PRO
കസ്തൂരിരംഗന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കെ.എം. മാണി അടക്കമുള്ളവര്‍ രാജിവെക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ്. താനും ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുമെന്ന് പി സി ജോര്‍ജ് ഒരു മാധ്യമത്തോട് പറഞ്ഞു.
ഇടുക്കി സീറ്റല്ല പ്രധാനമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുകയാണ് അതിലും മുഖ്യമെന്നും സര്ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു.
തെഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വരുന്നതിനു മുമ്പ് പരസ്ഥിതി മന്ത്രാലയം ഇറക്കിയ കസ്തൂരിരംഗന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി അടക്കമുള്ളവര്‍ രാജിവെയ്ക്കേണ്ടിവരുമെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്.
പി ജെ ജോസഫ് സിപിഎം. നേതാവ് ഐസക് തോമസുമായി കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്നും ഇടുക്കി സീറ്റിനു വേണ്ടി ഇത്രയധികം ബലം പിടിക്കേണ്ട കാര്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.എന്നാല്‍ പിസി ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് കെ എം മാണി പറഞ്ഞതായി ഒരു സ്വകാര്യചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.