ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിച്ചു
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പഴയ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിക്കുന്നതായി ധനമന്ത്രി കെ എം മാണി. എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ദ്ധിപ്പിച്ചു.റബര്‍വില നിയന്ത്രിക്കാന്‍ വിപണിയിലിടപെടുന്നതിന് 10 കോടിരുപ അനുവദിക്കും. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പുതിയ ഓട്ടോറിക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഞ്ച് കൊല്ലത്തെ ഒന്നിച്ച് ഈടാക്കുന്ന ലംപ്‌സം ടാക്‌സ് പദ്ധതി പഴയ ഓട്ടോറിക്ഷകള്‍ക്കും ബാധകമാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരേ ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മറുപടി പ്രസംഗത്തില്‍ മന്ത്രി ഇളവ് പ്രഖ്യാപിച്ചത്.പഴയ ഓട്ടോകളെക്കൂടി ലംപ്‌സം ടാക്‌സ് പരിധിയിലാക്കാനുളള തീരുമാനം പിന്‍വലിക്കുന്നതായി മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ ക്ഷേമ പെന്‍ഷനും 100 രൂപകൂടി വര്‍ദ്ധിപ്പിക്കമെന്നും മന്ത്രി പ്രഖ്യാപിച്ചു.ബജറ്റില്‍ പ്രഖ്യാപിച്ച 200 രുപയുടെ വര്‍ദ്ധനവിന് പുറമേയാണിത്. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഹോണറേറിയം 1500 രുപയാക്കാനുളള ബജറ്റ് പ്രഖ്യാപനം പുതുക്കിയ മന്ത്രി തുക 2000 രുപയാക്കി ഉയര്‍ത്തി.
ആശാവര്‍ക്കര്‍മാരുടെ വേതനവും വര്‍ദ്ധിപ്പിച്ചു.500ല്‍ നിന്ന് ആയിരമായാണ് വര്‍ദ്ധന.മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുളള സ്‌പെഷല്‍ സ്‌കുളുകളെ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റും. 100കുട്ടികളില്‍ കൂടുതലുളള സ്‌കുളുകളെയാണ് എയ്ഡഡാക്കുക എന്ന് മന്ത്രി അറിയിച്ചു. വിലയിടിവ് നേരിടുന്ന റബര്‍ കര്‍ഷകരെ സഹായിക്കാന് വിപണിയിലിടപെടുന്നതിന് 10 കോടിരുപ വകയിരുത്തി. പത്തനംതിട്ടയില്‍ പുതിയ സര്‍ക്കാര്‍ കോളജ്, മലപ്പുറത്ത് പുതിയ വനിതാ കോളജ്, കാട്ടാക്കടയില്‍ പുതിയ പൊളിടെക്‌നിക്ക് ,വിതുരയില്‍ ഡയറി സയന്‍സ് കോളജ് എന്നിവയും മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.