ബജറ്റ്: വനിതകളുടെ സ്വയം സംരംഭകത്വ പദ്ധതികള്‍ക്ക് 80% വായ്പ
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
വനിതകള്‍ക്കായി സ്വയം സംരംഭകത്വ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം. വനിതാസംരംഭങ്ങള്‍ക്ക് 80%വായ്പ ലഭ്യമാക്കും. ഈ വായ്പ കാലതാമസമില്ലാതെ അടച്ചാല്‍ 25% സബ്സിഡി നല്‍കും.
കോളജ് വിദ്യാര്‍ത്ഥിനികള്‍ സ്വയം സംരഭക പദ്ധതികളില്‍ പങ്കാളികളായാല്‍ 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ആയി നല്‍കും.
പ്രഫഷണല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്ന ബിപിഎല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു ലാപ്ടോപ്പ് സൌജന്യമായി നല്‍കുമെന്നും മാണി അറിയിച്ചു.
സ്ത്രീ സുരക്ഷയ്ക്കായുള്ള കേരളാ പൊലീസിന്റെ ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം' പദ്ധതിക്ക് ഏഴ് കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. നിര്‍ഭയ പദ്ധതിയുടെ ഷെല്‍ട്ടര്‍ ഹോം മഞ്ചേശ്വരത്ത് സ്ഥാപിക്കും.