കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് കെ സുധാകരന്‍ എം പി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രാജിവെക്കുന്ന ആദ്യ എംപി താനായിരിക്കും‍. കര്‍ഷക താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും സുധാകരന്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ കോഴിക്കോട് നടന്ന ഉപരോധസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശേരി ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ടുമായി മുന്നോട്ടുപോയാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താമരശേരി രൂപതയുടെ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എം ഐ ഷാനവാസ് എംപി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :