വിവരമില്ലാത്തവര്‍ക്കും മന്ത്രിയാകമെന്ന് കെ സുധാകരന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിയാകാന്‍ വിവരം വേണമെന്നില്ലെന്ന് കെ സുധാകരന്‍ എം പി. സംസ്ഥാന ടാക്സ്‌ പ്രാക്ടീഷനേഴ്സ്‌ ദിനാചരണച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സുധാകരന്‍. ഇവിടെ ആര്‍ക്കും മന്ത്രിയാകാം. അതാതു വിഷയങ്ങളില്‍ ആധികാരികമായ പരിജ്ഞാനമുള്ളവരല്ല പല മന്ത്രിമാരും. ധനമന്ത്രിയാകുന്നവര്‍ ധനകാര്യം അറിയുന്നവര്‍ ആകണമെന്നില്ല. ജനാധിപത്യത്തില്‍ ഒരു ക്വാളിഫിക്കേഷനും ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

എങ്കിലും സംസ്ഥാന ധനമന്ത്രി കെ എം മാണി ധനകാര്യത്തില്‍ നല്ല പിടിപാടുള്ള മന്ത്രിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ മന്ത്രിമാരും വിവരമില്ലാത്തവരാണെന്ന തരത്തില്‍ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചേക്കാം.

പണ്ട്‌ എകെജിയും പൊലീസ്‌ ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കമുണ്ടായി. എകെജിക്കു വേണമെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയും, പക്ഷേ ഒരു എസ്‌ഐ ആകാന്‍ പോലും കഴിയില്ല, അതിനുള്ള യോഗ്യതയില്ല, എന്നാണു പൊലീസ്‌ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്‌. സംഗതി സത്യമാണ്‌. പ്രത്യേകിച്ചൊരു യോഗ്യതയും ആവശ്യമില്ലെന്നതു രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :