പതിമൂന്നാം ധനകാര്യ കമ്മീഷന് പദ്ധതിപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബഹുഭൂരിപക്ഷം കരാറുകാരെയും സര്‍ക്കാര്‍ വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ചു. നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31ന് മുന്‍പ് നല്കിയ ചെക്കുകള്‍ ബഹുഭൂരിപക്ഷവും ഇതുവരെയും പാസായിട്ടില്ല. ട്രഷറിയില്‍ കയറിയിറങ്ങി കരാറുകാര്‍ കുഴഞ്ഞു.
പതിമൂന്നാം ധനകാര്യ കമ്മീഷന് പ്രകാരം കേന്ദ്ര സ ര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ക്ക് പദ്ധതി വിഹിതം അനുവദിക്കുന്നത്. പണം പൂര്‍ണമായും അനുവദിക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലകളിലെയും പദ്ധ തി പ്രവര്‍ത്തനങ്ങള്‍ സംസ് ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അതത് സാമ്പത്തിക വര്‍ഷം തന്നെ കരാറുകാര്‍ക്ക് പണ വും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി എല്‍സി ഓര്‍ഡര്‍ ലഭിച്ചതിനാലാണ് പിഡബ്ല്യുഡി ഓഫീസുകളില്‍ നിന്ന് കരാറുകാര്‍ക്ക് ചെക്കുകള്‍ നല്‍കിയത്. എന്നാല്‍ എല്‍സി ഓര്‍ഡറുകള്‍ ട്രഷറിയില്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പണം പാസാക്കി നല്കാന് സാധിക്കില്ലെന്നുമാണ് ട്രഷറി അധികൃതര്‍ പറയുന്നത്. മുന്‍ യു ഡിഎഫ് സര്‍ക്കാരിന്റെ കാല ത്തും ഇത്തരത്തില്‍ വണ്ടിച്ചെക്കുകള്‍ നല്കി കരാറുകാരെ കബളിപ്പിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ദുരനുഭവമുണ്ടായിട്ടില്ലെന്നും കരാറുകാര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറാനാണ് കരാറുകാരുടെ തീരുമാനം. പണം യഥാസമയം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.