കമ്പി മോഷ്ടാക്കള്‍ പിടിയില്‍

തൊടുപുഴ| WEBDUNIA|
PRO
PRO
ടണ്‍ കണക്കിനു വാര്‍ക്ക കമ്പി മോഷ്ടിച്ചു വില്‍പ്പന നടത്തിവന്നിരുന്ന മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി പൊലീസിനെ കബളിപ്പിച്ചാണു ഇവര്‍ മോഷണം വളരെ ആസൂത്രിതമായി നടത്തിയിരുന്നത്.

സഹികെട്ട പൊലീസ് ഒടുവില്‍ നിരീക്ഷണക്യാമറ ഉപയോഗിച്ചെങ്കിലും പിടികൂടാനായില്ല. സംഘത്തലവനായ ശ്രീജിത് (29), ജോമോന്‍ (36), രാജീവ് (28) എന്നിവരാണു പൊലീസ് വലയിലായത്.

സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇരുമ്പുരുക്കു വ്യാപാര കേന്ദ്രങ്ങളില്‍ നിന്നാണു മോഷണം നടത്തിയ ശേഷം ശ്രീജിത്തിന്‍റെ തന്നെ സ്വന്തമായുള്ള നാഷണല്‍ പെര്‍മിറ്റുള്ള ലോറിയില്‍ മോഷണമുതല്‍ എറണാകുളത്തെത്തി വില്‍പ്പന നടത്തിയിരുന്നത്.

കമ്പനിയില്‍ നിന്ന് നേരിട്ടെടുത്തതാണെന്നും അതിനാല്‍ വില കുറച്ചാണു തരുന്നതെന്നും ഇവര്‍ പറയുന്നതോടെ കെട്ടിട നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നേരിട്ട് കമ്പി എത്തിച്ച് വില്‍പ്പന നടത്താന്‍ പ്രയാസമുണ്ടാകാറില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :