കടല്‍ക്കൊലപാതകം: കപ്പല്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം

കൊച്ചി| WEBDUNIA|
PRO
PRO
കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതിനേത്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇറ്റാലിയന്‍ കപ്പല്‍ പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ക്യാപ്‌റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ സ്വന്തം ചെലവില്‍ ഹാജരാക്കാമെന്ന്‌ കപ്പല്‍ ഉടമകള്‍ ഉറപ്പുനല്‍കിയാല്‍ മാത്രമെ കപ്പലിനെ പോകാന്‍ അനുവദിക്കാവു എന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.

തങ്ങളെ യാത്രതുടരാന്‍ അനുവദിക്കണമെന്ന് എന്റിക്ക ലെക്സി കപ്പല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചത്‌. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മര്‍ക്കന്റയില്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അന്വേഷണം നടത്തിയെന്നും കപ്പലില്‍ നിന്ന്‌ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചെന്നും സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ കപ്പല്‍ കൊച്ചിയില്‍ പിടിച്ചിടേണ്ട സാഹചര്യമില്ല. രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച്‌ കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക്‌ മന്ത്രാലയത്തിന്‌ അധികാരമുണ്ട്‌.

നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ്‌ ഏപ്രില്‍ രണ്ട് വരെ നീട്ടി. കൊല്ലം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ റിമാന്‍ഡ്‌ നീട്ടിയത്‌. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്‌ ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :