ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified ചൊവ്വ, 28 ഫെബ്രുവരി 2012 (14:38 IST)
നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജിയൂലിയൊ മരിയ തെര്‍സി സാന്റ് ഇന്ത്യയിലെത്തി. തെല്‍സിയുടെ ഇന്ത്യാ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണെങ്കിലും ഇറ്റാലിയന്‍ നാവികര്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ സാഹചര്യത്തില്‍ ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്. രാവിലെ ഒമ്പതു മണിയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ സ്വീകരിച്ചു.

ഇറ്റലിയും ഇന്ത്യയും തമ്മിലുളള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി അദ്ദേഹം ചര്‍ച്ച നടത്തും. തുടര്‍ന്നു ഹൈദരാബാദില്‍ എസ്. എം. കൃഷ്ണയുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തും.

അറസ്റ്റിലായ നാവികരുടെ ബന്ധുക്കളും തെര്‍സിക്കൊപ്പം ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതിക്കു പുറത്തുവച്ചു പ്രശ്ന പരിഹാരം കാണാനാണ് തെര്‍സി ശ്രമിക്കുക എന്നറിയുന്നു. കൊച്ചിയിലെത്തിയ ശേഷം തെര്‍സി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നാവികരെ സന്ദര്‍ശിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :