ഔദ്യോഗികപക്ഷത്തിന്റെ ആക്രമണത്തിനെതിരെ വി എസിന്റെ മറുപടി നാളെ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഔദ്യോഗികപക്ഷത്തിന്റെ ആക്രമണത്തിനെതിരെ പൊരുതാന്‍ വി എസ് അച്യുതാനന്ദന്‍ രണ്ടും കല്‍‌പ്പിച്ച് ഇറങ്ങുന്നെന്ന് സൂചന. പിരിഞ്ഞ ശേഷം മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വി എസ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.

തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുണ്ടെന്നും വേണമെങ്കില്‍ അത് ഇപ്പോള്‍ പറയാമെന്നും വി എസ് പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയുമയി ബന്ധപ്പെട്ട് നിങ്ങളുടെ സഹജമായ ചോദ്യങ്ങള്‍ ഇവിടെ വേണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വി എസിന്റെ ആദ്യ പ്രതികരണം.

തുടര്‍ന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് പോകാന്‍ എഴുന്നേല്‍ക്കവെ മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും ചോദ്യം ഉന്നയിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതേണ്ട. വേണമെങ്കില്‍ ഇപ്പോള്‍ പറയാം എന്നായിരുന്നു വി എസിന്റെ പ്രതികരണം.

വാര്‍ത്താ സമ്മേളനത്തിന് ഒടുവില്‍ വിവാദ പ്രസ്താവന നടത്തുന്ന വി എസിന്റെ പതിവ് ശൈലി ഇത്തവണയും പ്രതീക്ഷിച്ച മാധ്യമ പ്രവര്‍ത്തകരെ നിരാശരാക്കി കൂടെയുണ്ടായിരുന്ന എം എല്‍ എമാര്‍ വി എസിനെ കൂടുതല്‍ പ്രതികരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :