ഇരട്ടക്കുട്ടികളെ പ്രസവിച്ചയുടന്‍ കൊന്ന ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയ യുവതി പൊലീസ് നിരീക്ഷണത്തില്‍. വാഗമണ്‍, കോലാഹലമേട്, നാരത്തേല് പ്രവീണിന്റെ ഭാര്യയായ വിജീഷ(22) രക്തസ്രാവത്തെ തുടര്‍ന്നാണ് ചികിത്സതേടിയത്.
ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് പ്രസവവിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടികളെ കുളിമുറിയില്‍ കൊന്നനിലയില്‍ കണ്ടെത്തി.വിവരം വിജീഷയെ അറിയിച്ചപ്പോള്‍ നിഷേധിച്ചു. യുവതി ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് ബന്ധുക്കളും പറഞ്ഞത്.
കുളിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചു. അപ്പോഴാണ് കുട്ടികളെ കൊന്ന വിവരം യുവതി സമ്മതിച്ചത്.
ഇരട്ടക്കുട്ടികളിലൊന്ന് ആണും ഒന്ന് പെണ്ണുമായിരുന്നു. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്ത് മുറിച്ചാണ് ഇരുവരെയും കൊന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സമൂഹവിവാഹത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ക്ഷീണമുണ്ടെന്നുപറഞ്ഞ് വിജീഷ കിടക്കാന്‍ പോയതായും .
പിന്നീട് പാവാടച്ചരട് മുറിക്കാന്‍ കത്തി എടുത്തുകൊണ്ടുപോയതായും എന്നാല്‍, അത് കുട്ടികളെ കൊല്ലാനായിരുന്നെന്ന് അറിഞ്ഞില്ലെന്നും വിജീഷയുടെ ഭര്‍ത്യമാതാവിന്റെ മൊഴിയില്‍ പറയുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വിജീഷ ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ മൊഴിനല്‍കിയിട്ടുള്ളത്. ഇരട്ടക്കുട്ടികള്‍ ഉണ്ടായിരുന്നിട്ടും ബന്ധുക്കളാരും അറിയാതിരുന്നതില്‍ ദൂരുഹതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നും ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.