ബസിന്റെ പിറകിലെ വീലിനടിയില്‍ കുരുങ്ങി ബൈക്കില്‍ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുഴിത്തുറ സ്വദേശികളായ മെല്വിന് (25), യോഗേഷ് (23) എന്നിവരാണ് മരിച്ചത്.
പാലോട്ടേക്ക് വന്ന കെ എസ് ആര് ടി സി ബസിനടിയില്‍ പെട്ടാണ് ഇവര്‍ മരിച്ചത്. മെല്വിന് സംഭവ സ്ഥലത്തു തന്നെ മരിച്ചപ്പോള്‍ യോഗേഷ് മെഡിക്കല്‍ കോളേജില്‍ വച്ചും മരിച്ചു.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃദ് സംഘം ഉണ്ടാക്കി തെന്മല ഡാം സന്ദര്‍ശിച്ച് തിരിച്ച് മടങ്ങും വഴിയാണ് അപകടം നടന്നത്. 11 ബൈക്കുകളിലായാണ് 22 അംഗ സംഘം എത്തിയത്.