മെഡിക്കല്‍ കോളേജ് കാന്റീനിലെ ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാന്റീനിലെ ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്റീന്‍ അടപ്പിച്ചു. ഉദ്യോഗസ്ഥര്‍ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചുവരികയാണ്.
ഭക്ഷണത്തില്‍ കണ്ടത് ചത്ത പാമ്പിന്‍ കുഞ്ഞാണെന്നാണ് നിഗമനം. ഭക്ഷണത്തില്‍ ജീവിയെ കണ്ടെത്തിയെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലാബില്‍ സമര്‍പ്പിച്ച സാമ്പിളിന്റെ പരിശോധന ഫലത്തിനായിട്ട് കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
പരിശോധന ഫലം വന്നതിനു ശേഷമേ പാമ്പ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കാന്റീന്‍ തുറക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ കാന്റീനിനെ പറ്റി മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ വേണ്ട് നടപടികള്‍ എടുത്തിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.