പതിനൊന്നാം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചത് കാര്‍ഷിക മേഖലയ്ക്കും പ്രത്യേകിച്ചും മലയോരമേഖലയ്ക്ക് ഊന്നല്‍ നല്കി കൊണ്ടുള്ള പദ്ധതികള്‍. എല്ലാവര്ക്കും ഭക്ഷണം, എല്ലാവര്ക്കും ആരോഗ്യം, എല്ലാവര്ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്ന് കെ എം മാണി പറഞ്ഞു. 2015ഓടെ കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.