ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. അതുകൊണ്ട് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി ധാരണയാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരിയമ്മക്കും പിസി തോമസിനുമെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. താനാണ് കെപിസിസി പ്രസിഡണ്ടെങ്കില്‍ ആരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ പ്രതിസന്ധികളില്ല. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുമാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മുഖ്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.