ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കും: രാഷ്ട്രപതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബജറ്റ് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജയന്തി നടരാജന്‍ നല്‍കിയ മറുപടിയിലാണ് ആറന്മുള്ള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത് വാര്‍ത്തയായതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്.

2011 ഡിസംബറിലാണ് വിമാനത്താവളത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ആന്റോ ആന്റണിയും പി ജെ കുര്യനും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നതരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

വിമാനത്താവളം ആരംഭിക്കാന്‍ യാതൊരു അനുമതിയും കെജിഎസ് ഗ്രൂപ്പിന് ലഭിച്ചിട്ടില്ലെന്നും പ്രാഥമികമായി ലഭിക്കേണ്ട ഗ്രാമപഞ്ചായത്തിന്റെ അനുമതി പോലും ലഭിച്ചിട്ടില്ലെന്നും വാര്‍ത്തകളുണ്ട്.

കെജിഎസ് ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുള്ള വിമാനത്താവളത്തിന് 3000 ഏക്കറോളം സ്ഥലം ആവശ്യമുണ്ട്. ഇത്രയും സ്ഥലം കണ്ടെത്താന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തിലും സര്‍ക്കാര്‍ 10 ശതമാനം ഓഹരിയെടുത്തിരിക്കുകയാണ്.

കണ്ണൂരിലും പ്രശ്നങ്ങള്‍

കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തില്‍ സ്ഥലം വിട്ടുകൊടുക്കുന്ന ഭൂവുടമകളുടെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നം പരിഹരിച്ച് സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ കലക്ടര്‍ എയര്‍പോര്‍ട്ട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്ഥലമെടുപ്പ് സംബന്ധിച്ച് ഭൂവുടമകളെ അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയും പ്രശ്നപരിഹാരം ആവശ്യപ്പെട്ടും ഭൂവുടമ ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :