എറണാകുളം|
aparna shaji|
Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (12:19 IST)
പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമം ഒത്തുതീർപ്പാക്കാൻ അണിയറയിൽ ശ്രമങ്ങൾ നടക്കുന്നതായി അഭ്യൂഹം. സംഭവത്തിൽ പൊലീസിന് ഒരു പ്രമുഖ നടനെ സംശയമുണ്ട്. എന്നാൽ പൊലീസ് സംശയിക്കുന്ന ഈ നടനെ ചോദ്യം ചെയ്യാൻ ഉന്നതതലങ്ങളിൽ നിന്നും അനുവാദം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.
ഇന്നലെ ചേര്‍ന്ന അന്വഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ ഡി ജി പിയില്‍ നിന്ന് ഐജിക്ക് ലഭിച്ച നടപടിയും ഏകദേശം സമാനമാണെന്ന് റിപ്പോർട്ടുകൾ. സാഹചര്യത്തെളിവുകളും ആരോപണങ്ങളും നടനെതിരെ നിലനിൽക്കവേ താരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യമുയർന്നപ്പോൾ ' നിങ്ങളാദ്യം പള്‍സര്‍ സുനിയെ പിടിക്കൂ, പൊലീസിന്റെ മാനം രക്ഷിക്കൂ’ എന്നായിരുന്നത്രേ ഡി ജി പിയുടെ മറുപടി.
പൊലീസ് ഡിപ്പാർട്ടുമെന്റിൽ നിന്നും നടനെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്വട്ടേഷനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.