''ഉയരും ഞാന്‍ നാടാകെ'' മോഹൻലാലിന്റെ പുതിയ ബ്ലോഗ്

പട്ടാളക്കാര്‍ സര്‍ഗാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരു പറഞ്ഞു ? മോഹന്‍ലാൽ

aparna shaji| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (10:33 IST)
എല്ലാ മാസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗ് എഴുതാറുണ്ട്. ഉയരും ഞാൻ നാടാകെ എന്ന തലക്കെട്ടോടു കൂടിയാണ് ഇത്തവണത്തെ മോഹൻലാലിന്റെ ബ്ലോഗ്. ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നു മാറി ആയു‍ര്‍വേദ കേന്ദ്രത്തില്‍ സുഖചികിത്സ ചെയ്യുന്നതിനിടെയാണ് ആരാധകരോട് സംവദിക്കാന്‍ താരം സമയം കണ്ടെത്തിയിട്ടുള്ളത്.

ആദിവാസി ഊരുകളിലെ കുട്ടികളുടെ ഉന്നമനത്തിനായി തയ്യാറാക്കിയിരിക്കുന്ന പ്രൊജക്ട് ഷൈന്‍ പദ്ധതിയെക്കുറിച്ചാണ് താരത്തിന്റെ ഇത്തവണത്തെ ബ്ലോഗ്. ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ സൈനിക പരീക്ഷയ്ക്കും മറ്റു മത്സര പരീക്ഷകള്‍ക്കും തയ്യാറാകാന്‍ സഹായിക്കുന്നതിനായി ഒരുക്കിയ പ്രൊജക്ട് ഷൈന്‍ പദ്ധതിയെക്കുറിച്ചാണ് താരം ബ്ലോഗ്ഗിലൂടെ പറയുന്നത്.

സ്വന്തം ജീവന്‍ പണയം വെച്ച് രാജ്യത്തിന്‍റെ മാനം കാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പട്ടാളക്കാര്‍. ഭരണകൂട ഭീകരതയുടെ ഭാഗമായി സൈന്യത്തെ വിമര്‍ശിക്കുന്നവരാണ് ബുദ്ധി ജീവികള്‍. സര്‍ഗാത്മകമായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ പറയുന്നത് എന്നാല്‍ അട്ടപ്പാടിയിലെ ഊരുകളിലെത്തുന്ന പട്ടാളക്കാര്‍ സ്വയം സമര്‍പ്പിതമായ മനസ്സുമായാണ് വരുന്നത് - മോഹൻലാൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :